പറന്നകലും മുന്നേ

മണിക്കൂറുകളായി പെയ്യുന്ന മഴ തോർന്ന് വരികയാണ്. മേഘങ്ങൾ നീങ്ങി നക്ഷത്രങ്ങൾ തെളിഞ്ഞ് തുടങ്ങി. വഴിവിളക്കിന്റെ വെളിച്ചത്തിനു കീഴെ പ്രാണികൾ വന്നു തുടങ്ങി. കായലിനും റോഡിനും ഇടയിൽ തലയുയർത്തി നിൽക്കുന്ന പത്ത് നില കെട്ടിടത്തിലെ ജനാലകളിൽ പകുതിയിലേറെയും ഇരുട്ടിലാണ്. അടഞ്ഞ് കിടക്കുന്ന ഗേറ്ററിനരികിലെ ചെറിയ കൂരയ്ക്ക് കീഴെ രണ്ട് നായ്ക്കൾ[…]

Continue reading …

അമ്മേടെ പ്രഭോ

റോഡരികിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കു നടുവിലാണ് ആ ചെറിയ വീട്. ചിതൽ തിന്നു തീരാറായ ഉത്തരവും പായൽ പുരണ്ടു കറുത്ത് തുടങ്ങിയ ഓടുകളും കാണണമെങ്കിൽ അങ്ങടുത്തു ചെല്ലണം! അത്രയ്ക്കുണ്ട് ആ വീടിനു ചുറ്റും തലയുയർത്തി നിൽക്കുന്ന മരങ്ങൾ. ഒറ്റമുറി വീടിന്റെ ഒത്ത നടുവിൽ നിവർന്നു നിൽക്കുന്ന തൂണിൽ ആണ്[…]

Continue reading …

കള്ള്

“നിനക്ക് പറ്റും, നിനക്കല്ലാതെ ആർക്കു പറ്റാനാ” വേനൽ ചൂടിൽ വരണ്ടു തുടങ്ങിയ പാട വരമ്പിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചു കുട്ടൻ പറഞ്ഞു. സ്കൂൾ വിട്ടു ഞങ്ങൾ എന്നും ഈ വഴി ആണ് വരവ്. ഇതിലെ വന്നാൽ മേനോൻ ചേട്ടന്റെ പറമ്പിൽ നിന്ന് പേരയ്ക പറിയ്ക്കാം. കാര്യം കുറെ ഉറുമ്പോക്കെ ഉണ്ടെങ്കിലും[…]

Continue reading …

കോരന്റെ നിത്യജീവൻ

മിൽമാ ബൂത്തിന്റെ മതിലിനരികിൽ ടാർപോളിൻ വലിച്ച് കെട്ടിയ ടെന്റിന്റെ തറയിൽ പഴയ പാത്രങ്ങൾ നിരത്തി വെച്ചിട്ടുണ്ട്. ഇന്നലെ പെയ്ത മഴയുടെ തിരുശേഷിപ്പുകൾ ടാർപ്പായുടെ ഓട്ടകളിലൂടെ ചളുങ്ങിയതും വക്കു പൊട്ടിയതുമായ പാത്രങ്ങളിൽ വന്ന് പതിച്ചുകൊണ്ടിരുന്നു. ദ്രവിച്ച് തുടങ്ങിയ ഗ്യാസ് അടുപ്പിന് താഴെ വിറക് കത്തിച്ച് കഞ്ഞി വെയ്കുകയാണ് കാക്കാത്തി. ചോർന്നൊലിയ്കുന്ന[…]

Continue reading …

ബോംബേ കുൽഫി

മഴയത്തു നടന്നാൽ സങ്കടം മാറും എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരാഴ്ചയായി മഴ നനഞ്ഞു ഫുടബോൾ കളിക്കുന്നു. കളി കഴിയുമ്പോൾ സങ്കടം താനേ തിരിയെ വരുന്നു. അങ്ങനെ കുറെ ദിവസങ്ങൾ ക്ലാസ്സിലെ ചിലപ്പൻ ചങ്ങാതി സൈലന്റ് മോഡിൽ ഇരുന്നത് കൊണ്ടാവാം പൂജാരി ഫ്രണ്ട് എന്നേം വിളിച്ചു ഒരു ട്രിപ്പ് അങ്ങ്[…]

Continue reading …

അവൾ

പാട്ടിനും തുള്ളലിലും മതി മറന്നു ഒരു പുതു വർഷത്തെ കൂടി ഞങ്ങൾ വരവേറ്റു. എന്നത്തേയും പോലെ ഓവറാക്കി അലമ്പാക്കാതെ സമ്പൂർണ ബോധത്തോടെ ഹാപ്പി ബർത്ത് ഡേയ് 2007 ഒകെ പാടി ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നും  ബസിൽ കയറി.  കൊച്ചി കഴിഞ്ഞിട്ടേ ഇനി നിർത്തൂ  എന്ന് പറഞ്ഞപ്പോൾ ഇത്ര തിരക്ക്[…]

Continue reading …

സർപ്രൈസ്

അകമാകെ വെളുത്ത ചായം പൂശിയ ഒരു ചെറിയ ഓഫീസ്. ഇടവിടാതെ കീബോർഡിൽ വിരലുകൾ അമരുന്നതിനും മേലെയാണ് എ.സി യുടെ മൂളൽ. സൂര്യനൊപ്പം ഓഫീസിലേയും വെളിച്ചം മങ്ങി വരുന്നു. കൈമുട്ടുകൾ ഡെസ്കിൽ ഊന്നി വിരലുകൾ ദ്രുതഗതിയിൽ കീബോർടിൽ ഓടിച്ച് സ്ക്രീനിന് തൊട്ടരികെ വരെ തലയെത്തിച്ചാണ് കോര ഇരിക്കുന്നത്. മുന്നിൽ നിന്നും[…]

Continue reading …

ലിഫ്റ്റ്

വല്ലാത്ത തലവേദന, ഇന്നു തീർക്കേണ്ട ടാസ്ക് ഇനിയും തീർന്നിട്ടില്ല. സമയം എട്ട് കഴിഞ്ഞ് കാണും. ഓഫീസ്സിൽ ഇനി ഞാനും ടോണിയും മാത്രമേ ഒള്ളു. ടോണി എന്നും ഇങ്ങനെ ആണ് ലേറ്റ് ആയി വരും ലേറ്റ് ആയി പോകും. വളരെ ബുദ്ധിജീവിയായ ഒരു ഏകാകി. ചിന്തിച്ചിരുന്ന് കളയാൻ സമയമില്ലാത്തതിനാൽ ഒരു[…]

Continue reading …

ഒരു സായാഹ്നക്കുറിപ്പ്

രാത്രികളേക്കാൾ ഭയാനകമായ ചില സന്ധ്യകൾ ഉണ്ട്. പകൽ മായും മുൻപേ ചുവപ്പിൽ കുളിച്ച് ഇരുട്ടിനെ വരവേൽക്കാനിരിക്കുന്ന സന്ധ്യകൾ. നിറങ്ങൾ നിറഞ്ഞ് നിന്ന പൂക്കളും പക്ഷികളൂം എല്ലാം നിഴലുകൾ മാത്രമായി മാറുന്ന സന്ധ്യകൾ. വെളിച്ചത്തിനിരുവശവും നിഴലുകൾ മാത്രം നിവർന്ന് നിൽകുന്ന സന്ധ്യകൾ. മെല്ലെ ഉദിച്ച് വരുന്ന നിലാവിനു ഇടമറ തീർത്ത്[…]

Continue reading …

ചായ സഞ്ചാരം – മൂന്ന്

വിമാനം മെല്ലെ താഴ്ന്നു തുടങ്ങി. കായലുകളും അരികിൽ തിങ്ങി നിൽക്കുന്ന തെങ്ങുകളും കണ്ടു തുടങ്ങി. ഇടയ്ക് ഓരോ ചെറു പാലങ്ങളും ചീനവലകളും കാണാം. ചിലകാഴ്ചകൾ കാലമെത്തി കാണും വരെ അതിന്റെ മനോഹാരിത ഒളിപ്പിച്ചുവെയ്ക്കും എന്നു മനസിലാക്കാൻ ഇതിലേറെ ഒന്നും വേണ്ടിയിരുന്നില്ല. നാടിനോടടുത്തപ്പോൾ അറിയാതെ ഒരു ഭയവും ഉള്ളിൽ വളർന്നു[…]

Continue reading …

മരണത്തെ മയക്കിയ മുഖം

മങ്ങിയ വെളിച്ചത്തിനും ഇടവിടാതെ കേള്‍കുന്ന ബീപ് ബീപ് ശബ്ദതിനുമിടയില്‍, പ്രതീക്ഷകള്‍ മാത്രം ജ്വലിക്കുന്ന കുറെ കണ്ണുകള്‍ ആയിരുന്നു ഏക ആശ്വാസം. ചിലപ്പോള്‍ ഒക്കെ തോന്നും ഇതെല്ലം തട്ടി എറിഞ്ഞു ദൂരെ എങ്ങോട്ടെങ്ങിലും ഓടി പോകണമെന്ന്. മലയിടുക്കുകളിലൂടെ കുത്തി ഒഴുകുന്ന അരുവികള്‍ കാണാന്‍ എന്നും എനിക്ക് കൊതിയായിരുന്നു. എന്നും ഉറങ്ങുമ്പോള്‍[…]

Continue reading …

ചായ സഞ്ചാരം – രണ്ട്

എയർപോർട്ടിലെ തണുപ്പ് കൂടി വരുന്ന പോലെ ഒരു തോന്നൽ. ചിലപ്പോൾ പ്രായം കൂടി വരുന്നതിന്റെ ഓർമപ്പെടുത്തൽ ആയിരിക്കാം. ഇത്രയും വർഷങ്ങൾക് ശേഷം ഒറ്റയ്ക്കു നാട്ടിലേയ്ക്കു പോകുന്നതിലെ ധിക്കാരം മാത്രമായിരുന്നു എല്ലാവരും കണ്ടത്. ലക്ഷ്യങ്ങൾ ഇല്ലാത്ത യാത്രയുടെ മുഷിപ്പ് അതുനഭവിച്ചവനെ അറിയു. ഏകാന്തതയിൽ മരണവും ഒരു ലക്ഷ്യമായി തോന്നിയപ്പോളും ജീവിതത്തിൽ നടക്കാൻ[…]

Continue reading …